മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി

0

മണിപ്പൂർ: മണിപ്പൂരിലെ കലാപത്തിൽ ഇംഫാൽ പട്ടണത്തിന്റെ നടുവിൽ കുക്കികളുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചു വന്നിരുന്ന ബൈബിൾ സെമിനാരിയും, തൊട്ടടുത്തുള്ള ഏഷ്യൻ തിയോളജിക്കൽ അഫിലിയേഷനുള്ള ബൈബിൾ കോളേജും പൂർണ്ണമായും അഗ്നിക്കിരയാക്കി.

ട്രൂലോക്ക് തിയോളജിക്കൽ സെമിനാരി- ടിടിഎസ് 1982-ൽ സ്ഥാപിതമായി. ഇത് സെരാമ്പൂർ കോളേജ് യൂണിവേഴ്സിറ്റി സെനറ്റിന്റെ അംഗീകാരവും അഫിലിയേറ്റ് ചെയ്തതുമാണ്. മണിപ്പൂരിലെ ഇംഫാലിലാണ് ട്രൂലോക്ക് തിയോളജിക്കൽ സെമിനാരി- ടിടിഎസ് കാമ്പസ് സ്ഥിതി ചെയ്യുന്നത്.
അനേക വർഷങ്ങളായി അനേക യുവതി യുവാക്കളെ വേദശാസ്ത്രരംഗത്ത് പരിശീലനം നൽകിയ സെമിനാരിയാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
You might also like