ജാതീയവും സമുദായികവുമായ സംവരണം നിർത്തലാക്കണം- എ.സി.സി.എ

0

പത്തനംതിട്ട :നിലവിൽ ഉള്ള ജാതീയവും സമുദായിക വുമായ സംവരണം മാറ്റി അതി ദരിദ്രർക്കും, കാർഷിക, മത്സ്യബന്ധന, പരമ്പരാഗത തൊഴിൽ മേഖലയിലും, സമൂഹത്തിലെ താഴെ തട്ടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമായി സംവരണം മാറ്റണമെന്നും ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ (എ സി സി എ) കേന്ദ്രക്കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമുദായങ്ങൾ സമ്മർദ്ദഗ്രൂപ്പായി മാറി സംവരണം പിടിച്ചുവാങ്ങുന്ന അവസ്ഥ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നു.

നിലവിലിരിക്കുന്ന സംവരണതത്വം സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ കൂടുതൽ ചേരിതിരിവുണ്ടാക്കുവാനേ ഉപകരിക്കൂ എന്നും രാജ്യത്ത് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പലതും സംവരണം വോട്ട് നേടലിനു വേണ്ടി ഉപയോഗിച്ചപ്പോൾ ഉണ്ടായതായതാണെന്നും യോഗം വിലയിരുത്തി.മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമം നിയന്ത്രിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഓർഗനൈസിംങ് ജനറൽ സെക്രട്ടറി ഡോ: സാജൻ സി. ജേക്കബ് പ്രമേയം അവതരിപ്പിച്ചു.

എ സി സി എ കേന്ദ്ര കമ്മിറ്റി മിഷൻ കോ ഓർഡിനേറ്റർ സാമൂവൽ പ്രാക്കാനത്തിന്റ അധ്യക്ഷതയിൽ നന്നു വക്കാട് വൈ എം സി എ ഹാളിൽ കൂടിയ യോഗം എ സി സി എ കേന്ദ്രക്കമ്മിറ്റി അധ്യക്ഷൻ ബാബു കെ വർഗീസ് ഉദ്ഘാടനം ചെയ്തു.തുടർന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്രക്കമ്മിറ്റി ജനറൽ സെക്രട്ടറി ബേബി മുല്ലമംഗലം ട്രഷറർ ബിജു ജോസഫ്, വൈസ് പ്രസിഡന്റ് അബ്രാഹം ചക്കുങ്കൽ, നോബിൾ ജോർജ്, സെക്രട്ടറി ലില്ലിക്കുട്ടി ജേക്കബ്, ലീഗൽ ഡയറക്ടർ അഡ്വ. രഞ്ജി മത്തായി, ഫിനാൻസ് കോ ഓർഡിനേറ്റർ തോമസ് പല്ലൻ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ്‌ ബിജു നൈനാൻ, സെക്രട്ടറി റിൻസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

You might also like