ക്രിസ്തുമാര്‍ഗ്ഗം നിയമവിരുദ്ധം: എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികള്‍ ക്രിസ്തുവിങ്കലേക്ക്

0

ടെഹ്റാന്‍ ‍: കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍ ‍. ക്രിസ്തുമതം നിയമവിരുദ്ധവും ക്രിസ്തുവിനെ ആരാധിക്കല്‍ തടവും പീഢനവും വധശിക്ഷയും ഒക്കെ നേരിടേണ്ടി വരുന്ന ശരിയത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്ന രാജ്യം എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികളാണ് മുസ്ളീം വിശ്വാസം ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നത്.

പ്രമുഖ അന്തര്‍ദ്ദേശീയ സ്ഥാപനമായ ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ക്രൂരമായ ഇസ്ളാമിക ഇറാനിയന്‍ ഭരണകൂടത്തിന്റെ പരിധിയില്‍ 1.2 ദശലക്ഷത്തിലധികം വിശ്വാസികള്‍ താമസിക്കുന്നുണ്ട്.

ഫാമിലി റിസര്‍ച്ച് കൌണ്‍സിലിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള സീനിയര്‍ ഫെലോയായ ലൈല ഗില്‍ബെര്‍ട്ട് അഭിപ്രായപ്പെടുന്നത് പുതിയ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു പുതുതായി വന്നവര്‍ മറ്റുള്ളവരോട് സാക്ഷ്യം കൂടുതലായും പങ്കുവെയ്ക്കുന്നത് ശാന്തമായ സംഭാഷണങ്ങളിലൂടെയാണ്.

താഴ്ന്ന പ്രൊഫൈല്‍ ഓണ്‍ലൈന്‍ ബൈബിള്‍ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ദര്‍ശനങ്ങള്‍ ‍, സ്വപ്നങ്ങള്‍ ‍, അത്ഭുതകരമായി ഉത്തരം ലഭിച്ച പ്രാര്‍ത്ഥനകള്‍ എന്നിവയാല്‍ അവര്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നു എന്നാണ്.

ഇറാനിലെ ഹൌസ് ചര്‍ച്ച് സഭകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഇവിടെ ദശലക്ഷക്കണക്കിനു ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മിഡില്‍ ഈസ്റ്റ് ഫോറത്തിന്റെ പ്രസിഡന്റ് ഡാനിയേല്‍ പൈപ്പ്സും പറയുന്നത് ക്രിസ്തുമതം തഴച്ചുവളരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നാണ്.

You might also like