നൈജീരിയ: രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ടത് 1,100 ക്രൈസ്തവര്‍ ‍; ഒരു ദിവസം 17 പേര്‍

0

അബുജ: ക്രൈസ്തവരുടെ ശവപ്പറമ്പായി അറിയപ്പെടുന്ന ആഫ്രിക്കന്‍ രാഷ്ട്രമായി നൈജീരിയ മാറിയിട്ട് കുറേ വര്‍ഷങ്ങളായി. യാതൊരു വിധ ദയയും മനസാക്ഷിയുമില്ലാതെയാണ് നിരപരാധികളായ ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികളും മതമൌലിക വാദികളും കൊന്നൊടുക്കുന്നത്.

അന്തര്‍ദ്ദേശീയ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം നൈജീരിയയില്‍ കഴിഞ്ഞ ഏപ്രില്‍ 12 മുതല്‍ ജൂണ്‍ 12 വരെ നടന്ന നിഷ്ഠൂര ആക്രമങ്ങളില്‍ 1100 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

വടക്കന്‍ ‍-മധ്യ പീഠഭൂമി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. മെയ്മാസത്തില്‍ മാത്രം 700 പേരാണ് കൊല്ലപ്പെട്ടത്. അതും മെയ് 15 മുതല്‍ 17 വരെ നടന്ന ആക്രമണ പരമ്പരയില്‍ 300 ക്രൈസ്തവര്‍ മരിച്ചു.

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന പരസ്യമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ ‍. ശരാശരി ഒരു ദിവസം 17 ക്രൈസ്തവരാണ് ഇത്തരത്തില്‍ മുസ്ളീം ജിഹാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

ഈ വര്‍ഷം ആദ്യത്തെ 100 ദിവസങ്ങളില്‍ 1041 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. 700 പേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരകളായി.

ജനുവരി മുതല്‍ ജൂണ്‍ മാസം വരെ 2150 പേര്‍ കൊല്ലപ്പെടുകയും 1400 പേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരകളാകുകയും ചെയ്തു.

 

 

You might also like