യുക്രൈന്‍ യുദ്ധം മൂലം ലോകത്ത് നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തില്‍
ദ ഹേഗ്: യുക്രൈന്‍ യുദ്ധം മൂലം ഈ വര്‍ഷം ലോകത്ത് കുട്ടികളില്‍ നാലിലൊരാള്‍ ജീവിക്കുന്നത് ഗാരിദ്ര്യരേഖയ്ക്കു താഴെയെന്ന് റിപ്പോര്‍ട്ട്.
ഭക്ഷണത്തിന്റെയും എണ്ണയുടെയും വില ഉയര്‍ന്നതാണ് കൂടുതലും കുട്ടികളെ ദാരിദ്ര്യത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എന്‍ . ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെതര്‍ലന്റിലെ കിഡ്സ് റൈറ്റ്സ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും കോവിഡ് മഹാമാരിയുടെയും അപകട സാധ്യത കുട്ടികള്‍ നേരിടുന്നു. കിഡ്സ് റൈറ്റ്സ് ഇന്‍ഡെക്സില്‍ ലോകത്തെ 193 രാജ്യങ്ങളില്‍ സ്വീഡനാണ് മുന്നില്‍ . ചാഡ്, സൌത്ത് സുഡാന്‍ , അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ ഏറ്റവും പിന്നില്‍ .
യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശം ആഗോള തലത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആക്കം കൂട്ടി. യുക്രൈനിലെ 75 ലക്ഷം കുട്ടികള്‍ നേരിടുന്ന ദുരിതത്തിനു സമാനതകളില്ല.
കോവിഡാനന്തര വിലക്കയറ്റവും ആഗോള ആരോഗ്യ രംഗത്തെ തകര്‍ച്ചയും പ്രതിരോധ കുത്തിവെയ്പുകളെ ബാധിച്ചു. 2019-നും 2021-നും ഇടയില്‍ ലോകമൊട്ടാകെ 6.7 ശതമാനം കുട്ടികള്‍ക്ക് പതിവ് വാക്സിനേഷന്‍ മുടങ്ങി.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിച്ചത് ഏഷ്യയിലെ കുട്ടികളെയാണ്. സുഡാനിലെ ആഭ്യന്തര യുദ്ധവും അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതും ഇതില്‍ പെടുന്നു.