ലോങ്ങ് ഐലൻഡിൽ രണ്ടു ദിവസത്തിനിടെ അഞ്ചു പേർക്കു സ്രാവിന്റെ കടിയേറ്റു

0

ന്യൂ യോർക്കിന്റെ ലോങ്ങ് ഐലൻഡിൽ രണ്ടു ദിവസത്തിനിടെ അഞ്ചു പേർക്കു സ്രാവിന്റെ കടിയേറ്റു. സ്രാവുകളെ നിരീക്ഷിക്കാൻ പട്രോളിങ് ഊർജിതമാക്കിയെന്നു സഫോൾക് കൗണ്ടി പോലീസ് വകുപ്പ് അറിയിച്ചു.

ചൊവാഴ്ച രാവിലെ നിരീക്ഷണം നടത്തിയ ഡ്രോൺ റോബർട്ട് മോസസ് ബീച്ചിനു സമീപം കടലിൽ അൻപതോളം സ്രാവുകളെ കണ്ടു. അന്നു 15 വയസുള്ള പെൺകുട്ടിക്കു കടിയേറ്റു.

ചൊവാഴ്ച തന്നെയാണ് 15 വയസുള്ള ആൺകുട്ടിക്കു ഫയർ ഐലൻഡിലെ കിസ്‌മിത് ബീച്ചിൽ കടിയേറ്റത്. അതേ ദിവസം സ്രാവ് കടിച്ച മറ്റു മൂന്നു പേരിൽ ലോങ്ങ് ഐലൻഡ് കോഗ്‌ വില്ലേജ് ബീച്ചിൽ നീന്താൻ ഇറങ്ങിയ 47 കാരനും ഉൾപ്പെടുന്നു.

പൈൻസ് ബീച്ചിൽ 49 വയസുള്ള ഒരാള്ക്കും ചെറി ഗ്രോവിനടുത്തു ഒരു സ്ത്രീക്കും കടിയേറ്റു.  ആരുടേയും പരുക്കുകൾ മാരകമല്ലെന്നു പോലീസ് പറയുന്നു. എന്നാൽ നീന്താൻ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.

You might also like