ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ പ്രിന്‍സിപ്പാളിനു നേരെ ആക്രമണം
മുംബൈ:: പൂനൈ ഡി.വൈ. പാട്ടീല്‍ സ്‌കൂളിൽ പ്രഭാത അസംബ്ലിക്കിടെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിനെതുടർന്ന് പ്രിന്‍സിപ്പാള്‍ അലക്‌സാണ്ടര്‍ കോട്‌സിനെ സ്‌കൂള്‍ പരിസരത്ത് വെച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമിച്ചു. പ്രവർത്തകർ വളഞ്ഞിട്ട് തല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു .
തങ്ങളുടെ മക്കളെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പല രക്ഷിതാക്കളും ഹിന്ദുത്വ പ്രവര്‍ത്തകരോട് പരാതിപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.ഹർ ഹർ മഹാദേവ്’ എന്ന് ആക്രോശിച്ച് പ്രവർത്തകർ പിന്തുടരുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രിൻസിപ്പലിനെ വസ്ത്രങ്ങൾ കീറിയ ശേഷവും ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ നൂറോളം വരുന്ന സംഘം സ്കൂളിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തലേഗാവ് പൊലീസ് അറിയിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.