ക്രൈസ്തവ വിഭാഗത്തെ അധിക്ഷേപിക്കുന്ന പോസ്റ്റ് പ്രചരിപ്പിച്ചു, തമിഴ് സ്റ്റണ്ട് സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

0

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും ഹിന്ദുമുന്നണി സംസ്ഥാന അധ്യക്ഷനുമായ കനല്‍ കണ്ണന്‍ അറസ്റ്റില്‍. ഡി എം കെ നേതാവ് ഓസ്‌ററിന്‍ ബെന്നറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസില്‍ രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായ അദ്ദേഹത്തെ പിന്നീട് അറസ്റ്റു ചെയ്യുകയായിരുന്നു.

ക്രിസ്ത്യന്‍ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ക്രൈസ്തവ മത വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതുമാണ് കനല്‍ കണ്ണന്റെം ട്വീറ്റെന്നാണ് ഓസ്റ്റിന്‍ ബെന്നിന്റെ പരാതിയില്‍ പറയുന്നത്. വിദ്വേഷ പ്രചാരണത്തിന് ഇതിന് മുമ്പും നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്്. ശ്രീരംഗം ക്ഷേത്രത്തിന് സമീപമുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിന് കഴിഞ്ഞ വര്‍ഷം കനല്‍ക്കണ്ണനെ അറസ്റ്റു ചെയ്തിരുന്നു.

You might also like