മതവിദ്വേഷ പ്രചരണം; വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്ന് മുംബൈ ഹൈക്കോടതി

0

മുംബൈ: വ്യക്തികള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്നും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കരുതെന്നും മുംബൈ ഹൈക്കോടതി. വാട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോള്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്ന് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിര്‍ദേശിച്ചു. നിങ്ങള്‍ എന്ത് ചിന്തിക്കുന്നു, എന്ത് ചെയ്യുന്നു എന്നുള്ളതാണ് സ്റ്റാറ്റസായി വരുന്ന വീഡിയോകളും ചിത്രങ്ങളും. അത് 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും. സ്റ്റാറ്റസുകളുടെ ഉദ്ദേശം കോണ്‍ടാക്ടിലുള്ളവരെ എന്തെങ്കിലും അറിയിക്കുക എന്നതാണ്.

ആളുകള്‍ സ്റ്റാറ്റസ് പതിവായി പരിശോധിക്കുന്നവരുമാണ്. സ്റ്റാറ്റസുകള്‍ ഒരു ആശയവിനിമയ രീതിയല്ലാതെ മറ്റൊന്നുമല്ല. മറ്റുള്ളവരോട് എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോള്‍ വ്യക്തികള്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണം,’ ഹൈക്കോടതി പറഞ്ഞു.

മുംബൈ സ്വദേശിയായ കിഷോര്‍ പാണ്ഡുരംഗ് ലാന്‍ഡ്കര്‍ (27) എന്ന വ്യക്തിക്കെതിരെ ചുമത്തിയ മതവിദ്വേഷം പ്രചരിപ്പിച്ചതിനും, എസ്.സി-എസ്.ടി അതിക്രമങ്ങള്‍ നടത്തിയതിനും, ഐ.ടി ആക്ട് ലംഘിച്ചതിനും എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

You might also like