മണിപ്പൂർ കലാപത്തിനും വംശഹത്യയ്ക്കും എതിരെ വിജയവാഡയിൽ സമാധാന റാലി

0

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കളും
വിശ്വാസസമൂഹവും മണിപ്പൂരിലെ കലാപത്തിനും ക്രൈസ്തവ വംശഹത്യയ്ക്കും എതിരെ വിജയവാഡയിൽ സമാധാനറാലി നടത്തി. ചൊവ്വാഴ്ച നടന്ന റാലിയിൽ മണിപ്പൂർ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അക്രമകാരികളെ ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദിഹിൻ ചുവാഗ്നി മിനിസ്ട്രി സ്ഥാപകൻ ഡോ. തോമസ് റാലിക്കു നേതൃത്വം നൽകി. ആയിരത്തിലധികം ക്രിസ്തീയ യുവാക്കളും പാസ്റ്റർമാരും സന്നദ്ധ സംഘടനാംഗങ്ങളും ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം,
വിസാഗ് ജില്ലകളിൽ നിന്ന് പങ്കെടുത്തു.

രണ്ടുമാസത്തിലധികമായി മണിപ്പൂരിൽ ക്രൈസ്തവ സമൂഹം വേട്ടയാടപ്പെടുന്നു. സഭകൾ നശിപ്പിക്കപ്പെടുകയും പാസ്റ്റർമാർ കൊല്ലപ്പെടുകയും ചെയ്യുന്നു. നിരവധി ഗ്രാമങ്ങൾ കത്തി നശിച്ചു. ആളുകൾ പലായനം ചെയ്തു. സ്ത്രീകൾ അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ കലാപം നിയന്ത്രിക്കാൻ കഴിയാതെ വന്ന മുഖ്യമന്ത്രി ബീരേൻ സിംഗ് രാജിവയ്ക്കണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നും ഡോ.തോമസ് ആവശ്യപ്പെട്ടു. ആയിരത്തിലധികം പാസ്റ്റർമാരും
സഭാവിശ്വാസികളും റാലിയിൽ പങ്കെടുത്തു.

You might also like