ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ കുടുംബത്തെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു
ഉത്തരേന്ത്യയിലെ ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ ഒരു ക്രിസ്ത്യൻ പാസ്റ്ററെയും കുടുംബത്തെയും ഒരു ജനക്കൂട്ടം അതിക്രൂരമായി ആക്രമിച്ചു.
ഗ്രാമവാസികളെ ക്രിസ്ത്യാനികളാക്കി എന്നാരോപിച്ചാണ് ജനക്കൂട്ടം പാസ്റ്ററെയും കുടുംബത്തെയും കുടുംബത്തെ ആക്രമിച്ചത്. പാസ്റ്ററുടെ ഭാര്യക്ക് തലയ്ക്ക് വെട്ടേറ്റു. ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരിക്കേറ്റ പാസ്റ്ററുടെ ഭാര്യയെയും മറ്റുള്ളവരെയും ആശുപത്രിയിൽ എത്തിച്ചു.
പാസ്റ്ററും കുടുംബവും ഞായറാഴ്ച രാവിലെ ആരാധന ആരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെ 30 ഓളം വരുന്ന ജനക്കൂട്ടം കത്തികളും മുളവടികളുമായി വീട്ടിലെ സഭയിലേക്ക് ആക്രമണത്തിനായി കടന്നുവരികയായിരുന്നു. അക്രമികളിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച പാസ്റ്ററുടെ ഭാര്യക്ക് തലയ്ക്ക് പരിക്കേറ്റു. ക്രൂരമായ ആക്രമണം കണ്ടതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.
അക്രമികൾ പള്ളി തല്ലിത്തകർക്കുകയും ഫർണിച്ചറുകളും മറ്റ് സാധനങ്ങളും നശിപ്പിക്കുകയും ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു. സഹായത്തിനായി പാസ്റ്റർ പോലീസിനെ വിളിച്ചപ്പോൾ, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, പാസ്റ്ററെയും കുടുംബത്തെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാസ്റ്ററും ഭാര്യയും അനധികൃത മതപരിവർത്തനം നടത്തിയെന്ന് അക്രമികൾ ആരോപിച്ചു. പോലീസ് ആരോപണം രജിസ്റ്റർ ചെയ്യുകയും പാസ്റ്ററെയും ഭാര്യയെയും 24 മണിക്കൂറിലധികം സ്റ്റേഷനിൽ നിർത്തി, ഒടുവിൽ ജാമ്യത്തിൽ വിട്ടു.
യേശുവിനെ രക്ഷകനായി സ്വീകരിച്ച ശേഷം ആറ് വർഷത്തിലേറെയായി പാസ്റ്റർ തന്റെ ഗ്രാമത്തിൽ സേവനം ചെയ്യുന്നു. തന്റെ വീട്ടിലെ ആരാധന നിർത്താൻ പല അവസരങ്ങളിലും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു,