മതപരിവര്‍ത്തനം: കേസെടുക്കാന്‍ രേഖാമൂലമുള്ള പരാതി വേണമെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി

0

ബേല്‍പൂര്‍ ‍: നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം കേസെടുക്കണമെങ്കില്‍ ഇരയുടേയോ അടുത്ത ബന്ധുക്കളുടെയോ രേഖാമൂലമുള്ള പരാതി വേണമെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ പ്രസിഡന്റ് പ്രിയങ്ക് കനുംഗോ നല്‍കിയ പരാതിയില്‍ കട്നി ജില്ലയിലെ മാധവ് നഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജബല്‍പൂര്‍ ബിഷപ് ഡോ. ജെറാള്‍ഡ് അല്‍മേഡയ്ക്കും കട്നി ആശാ കിരണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സിസ്റ്റര്‍ ലിജി ജോസഫിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസ് വിശാല്‍ ധഗട്ട് ഈ പ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

മദ്ധ്യപ്രദേശ് മതസ്വാതന്ത്ര്യനിയമം 2021-ന്റെ സെക്ഷന്‍ 3 പ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായതോ മതം മാറാന്‍ ശ്രമം ഉണ്ടായതോ ആയ വ്യക്തിയോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ രേഖാമൂലം നല്‍കുന്ന പരാതിയില്‍ മാത്രമേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണവും തെളിവെടുപ്പും നടത്താനും കഴിയുവെന്നാണ് കോടതി ഉത്തരവിട്ടത്.

കട്നി സംഭവത്തില്‍ ആശാകിരണ്‍ ഗോംസ് എന്ന ബാലസദനത്തില്‍ പരിശോധനയ്ക്കെത്തിയ ദേശിയ ബാലാവകാശ കമ്മീഷന്‍ പ്രസിഡന്റ് പ്രയങ്ക് കനുംഗോ ആയിരുന്നു പരാതിക്കാരന്‍ ‍.

You might also like