ക്രൈസ്തവ വീടുകളില്‍ റയ്ഡ്: 50 ഓളം പേരെ അറസ്റ്റു ചെയ്തു തടങ്കലിലാക്കി
ഇറാനില്‍ ക്രൈസ്തവ വീടുകളില്‍ റയ്ഡ്: 50 ഓളം പേരെ അറസ്റ്റു ചെയ്തു തടങ്കലിലാക്കി
ടെഹ്റാന്‍ : ഇറാനില്‍ ക്രൈസ്തവരുടെ വീടുകളില്‍ അധികാരികള്‍ നടത്തിയ വ്യാപക പരിശോധനയെത്തുടര്‍ന്നു നിരവധി പേരെ അറസ്റ്റു ചെയ്യുകയും തുറുങ്കിലടയ്ക്കുകയും ചെയ്തു.
അടുത്തിടെ അറസ്റ്റിലായ ഇറാനിയന്‍ ക്രൈസ്തവരില്‍ 51 പേരെയെങ്കിലും അജ്ഞാതമായ കുറ്റങ്ങള്‍ ചുമത്തി തടങ്കലിലാക്കിയതായി യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മത അഭിഭാഷക ഗ്രൂപ്പായ ആര്‍ട്ടിക്കിള്‍ 18 അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെഹ്റാന്‍ ന്‍, കരാജ്, റഷ്ത്, ഒരുമിയ, അലിഗൌഡാര്‍സ് എന്നീ നഗരങ്ങളില്‍ നിന്ന് അവരെ അവരുടെ വീടുകളില്‍നിന്നോ ചര്‍ച്ചുകളില്‍നിന്നോ പിടിച്ചുകൊണ്ടുപോയി. മറ്റു ചിലരെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.
ക്രിസ്ത്യാനികളുടെ രാജ്യവ്യാപകമായ അറസ്റ്റുകളുടെ ഈ പെട്ടന്നുള്ള കുതിച്ചു ചാട്ടത്തിന്റെ കാരണം എന്തെന്നു വ്യക്തമല്ല.
എന്നാല്‍ ഇറാന്‍ പൌരന്മാര്‍ക്കെതിരെ ഒരു പുതിയ അടിച്ചമര്‍ത്തല്‍ ആരംഭിച്ചിരിക്കുകയാണ്, ആര്‍ട്ടിക്കിള്‍ 18 അഡ്വക്കസി ഡയറക്ടര്‍ മന്‍സൂര്‍ ബോര്‍ജി പറഞ്ഞു.
ഹിജാബ് തെറ്റായി ധരിച്ചതിനു അറസ്റ്റിലായ മഹ്സി അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തിന്റെ വരാനിരിക്കുന്ന വാര്‍ഷികവും ക്രിസ്ത്യാനികള്‍ക്കെതിരായ പുതിയ നടപടിയുമായി ബന്ധപ്പെട്ടിരിക്കാമെന്നും ബോര്‍ജി പറയുന്നു.
കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുന്ന ഇറാന്‍ , ക്രൈസ്തവരെ പീഢിപ്പിക്കുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍ 2023 യു.എസ്. ഓപ്പണ്‍ ഡോര്‍സ് വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം 8-ാം സ്ഥാനത്താണ്.