കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ ക്യാമ്പ് ‘ഇൻപാക്റ്റ് 2023’ ഓഷവയിൽ സമാപിച്ചു

0

ഒഷാവ: കാനഡയിലെ പെന്തകോസ്ത് യുവജന കൂട്ടായ്മയായ കാനഡ സ്പിരിറ്റ്യൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന വാർഷിക ക്യാമ്പ് ഇമ്പാക്ട് 2023 ജൂലൈ മാസം 28 മുതൽ 30 വരെ ടൊറന്റൊയിലെ ഒഷാവയിൽ നടന്നു.ഒഷാവ കൺവെൻഷൻ സെന്ററിൽ നടന്ന ഈ വാർഷിക ക്യാമ്പിൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്ന് യുവജനങ്ങൾ പങ്കെടുത്തു . ജൂലൈ 28 നു വെള്ളി വൈകുന്നേരം നടന്ന പൊതുയോഗത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയും 29 ശനി വൈകിട്ട് പാസ്റ്റർ ബാബു ചെറിയാനും ദൈവവചനം പ്രസംഗിച്ചു. ഇവരെ കൂടാതെ ജെഫ്രി ജേക്കബ്, ജോബിൻ പി മത്തായി, ഫിന്നി ബെൻ ജോസ്,ജുബിൻ എബ്രഹാം, ജെറി ജോസ് ,ഷിനു തോമസ് ,ക്രിസ്റ്റീന ജേക്കബ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. പാസ്റ്റർമാരായ ലിവിങ് സാം ,സിജു ജോൺ, സാം ജോൺ, ജെറി ജോസ് വിവിധ സെഷനുകൾ അധ്യക്ഷത വഹിച്ചു.

ക്രൈസ്തവ ലോകത്തിലെ പ്രമുഖ ഗായകരായ ഇമ്മനുവൽ കെ ബി, ഇമ്മാനുവൽ ഗൊള്ളാർ തുടങ്ങിയവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. തീമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്തിലുള്ള ‘ ടിം കിഡ്‌സ്‘ വി.ബി.സ് സെഷനുകൾ 4 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായ് നടന്നു. പാസ്റ്റർ ജോബിൻ പി മത്തായിയും അജു കുര്യനും നേതൃത്വം നൽകി.

അഞ്ഞൂറിലധികം പേര് പങ്കെടുത്ത ഈ ക്യാംപിൽ ഗെയിംസ് സെഷൻസ്, പ്രീ മാരിറ്റൽ കൗൺസിലിങ്, കാത്തിരുപ്പു യോഗം തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ കൊണ്ട് ശ്രദ്ധേയമായി.

സമാപന ദിവസമായ ജൂലൈ 30 ഞായറാഴ്ച രാവിലെ നടന്ന സംയുകത ആരാധനയിലെ കർത്തൃമേശക്ക് പാസ്റ്റർ വി.സി എബ്രഹാം നേതൃത്വം നൽകി.

ആത്മീകപരമായും സാമൂഹികപരമായയും വിവിധ പ്രവർത്തനങ്ങൾകൊണ്ട് കാനഡയിൽ ജനശ്രദ്ധ ആകർഷിച്ച കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ അനേകം യുവ ജനങ്ങൾക്ക് മാതൃകയായി മുന്നേറുന്നു. ഫീഡ് ദ ഹോംലസ്, കൗൺസിലിംഗ്, ക്യാമ്പുകൾ, മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സി.എസ്.ജി യുവജനങ്ങളെ പങ്കെടുപ്പിച്ചു ചെയ്യുന്നു.

You might also like