ചൈനയില്‍ 2030-ഓടെ ക്രൈസ്തവര്‍ 30 കോടിയാകും

0

ബീജിംഗ്: ചൈനയില്‍ ക്രൈസ്തവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചു വരുന്നതിനാല്‍ 2030-ഓടെ രാജ്യത്ത് 30 കോടി ക്രൈസ്തവര്‍ ഉണ്ടാകുമെന്ന് പ്രമുഖ ക്രിസ്ത്യന്‍ നേതാവ്.

അന്തര്‍ദ്ദേശീയ ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ സ്ട്രാറ്റജിക് റിസേര്‍ച്ച് ഡയറക്ടര്‍ ബേയ്ഡ് മക് മില്ലണ്‍ യു.കെ.യിലെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ ‍.

2030 ആകുമ്പോഴേക്കും ചൈനയില്‍ 300 മില്യണ്‍ ക്രൈസ്തവര്‍ ഉണ്ടാകും. അതിനാല്‍ ഇപ്പോള്‍ത്തന്നെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വലിയ ഭയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ക്രൈസ്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആരാധനാലയങ്ങളും പുതിയ ആവശ്യമായിരിക്കുന്നു. അതുകൊണ്ട് നിലവിലുള്ള ആരാധനാലയങ്ങള്‍ മിക്കതും വികസന പ്രവര്‍ത്തനത്തിന്റെ മറവിലും ലൈസന്‍സില്ല എന്ന പേരിലും ഇടിച്ചു നിരത്തുകയാണ്.

പുതിയ ആരാധനാലയങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നു. ക്രൈസ്തവര്‍ക്കെതിരെ വിവിധ നടപടികളും അറസ്റ്റും നടക്കുന്നു. അകാരണമായി ക്രൈസ്തവ നേതാക്കളെ ജയിലുകളില്‍ അടയ്ക്കുന്നു.

കുട്ടികള്‍ക്ക് സണ്ടേസ്കൂളില്‍ പോകുവാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചു. പാഠപുസ്തകങ്ങളില്‍ കെട്ടുകഥകളും മറ്റും തിരുകി കയറ്റി തെറ്റിധാരണകളും ഉണ്ടാക്കുന്നു.

You might also like