ഇന്ത്യയിലെ എല്ലാ പെന്തകോസ്ത് സഭകളെയും പങ്കെടുപ്പിച്ചു കൊണ്ട് ” ഉണർവ്വ് 2024″ ഐക്യ പെന്തക്കോസ്ത് കൺവൻഷൻ നടത്തപ്പെടും

0

തിരുവല്ലാ: മധ്യതിരുവിതാംകൂറിന്റെ ആസ്ഥാന പട്ടണമായ തിരുവല്ലയിൽ ഇന്ത്യയിലെ എല്ലാ പെന്തകോസ്ത് സഭകളെയും പങ്കെടുപ്പിച്ചു കൊണ്ട് ” ഉണർവ്വ് 2024″ ഐക്യ പെന്തക്കോസ്ത് കൺവൻഷൻ നടക്കും. ഇന്ത്യയിൽ പെന്തക്കോസ്ത് പിന്നിട്ട 100 വർഷങ്ങൾ വൻ ആത്മീയമുന്നേറ്റമാക്കി മാറ്റുവാൻ ഭാരതത്തിലെ സമസ്ത പെന്തക്കോസ്തരും മലങ്കരയുടെ മണ്ണിൽ സംഗമിക്കുന്നു. കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാങ്ങളിലും വിദേശത്തു നിന്നുമുള്ള പാസ്റ്റർമാരും വിശ്വാസികളും പ്രസംഗകരും പങ്കെടുക്കും.
“ഉണർവ്വ് 2024″ ന്റെ ചെയർമാന്മാരായി റവ ഡോ. കെ സി. ജോൺ, പാസ്റ്റർ ജേക്കബ് ജോൺ, റവ ഓ എം.രാജുക്കുട്ടി, റവ റോയ ദാനിയേൽ മാത്യൂ, റവ. എൻ. പി കൊച്ചുമോൻ, റവ.സി .പി മാത്യൂ, എന്നിവർ പ്രവർത്തിക്കുന്നു. മറ്റ് പെന്തക്കോസ്ത് സഭകളുടെ ലീഡർമാർ” ഉണർവ്വ് 2024″ ന്റെ ചെയർമാൻ മാർ ആയിരിക്കും. ഭരതത്തിൽ ഇന്നു വരെ നടന്നിട്ടില്ലാത്ത വൻ ഉണർവ്വ് യോഗമാണ് സംഘാടകർ ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നും എത്തുന്ന ഉണർവ്വ് പ്രസംഗകർ, രോഗശാന്തി ശുശ്രൂക്ഷകർ, കൃപാവരപ്രാപ്തരായ രാജ്യാന്തര ശുശ്രുക്ഷകർ വിവിധ യോഗങ്ങളിൽ ശുശ്രുക്ഷിക്കും.
9-8-2023 ൽ തിരുവല്ലാ തോമസൺ ഹോട്ടലിൽ കൂടിയ “ഉണർവ്വ് 2024” ആലോചനയോഗത്തിൽ കേരളത്തിലെ 14 -ൽ പരം പെന്തക്കോസ്ത് സഭാ നേതൃത്വങ്ങൾ പങ്കെടുത്തു. പാസ്റ്റാർ കെ. ഉമ്മൻ, പാസ്റ്റർ ജെ ജോസഫ് [ ചർച്ച് ഓഫ് ഗോഡ്] പാസ്റ്റർ കെ. ശാമുവേൽ, ബ്രദർ ബിജു വർഗീസ് (അസംബ്ലീസ് ഓഫ് ഗോഡ്) പാസ്റ്റർ ജോൺസൺ കെ ശാമുവേൽ(ശാരോൻ ഫെലോഷിപ്പ് ) പാസ്റ്റർ ലിജോ കെ ജോസഫ് (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) റവ. എൻ പി കൊച്ചുമോൻ ( ചർച്ച് ഓഫ് ഗോഡ് റീജിയൻ) പാസ്റ്റർ പോത്തൻ സാർ ( സുവാർത്ത ചർച്ച) റവ. സി .പി മാത്യൂ, പാസ്റ്റാർ കുക്കൂ മാത്യൂ ഫിലിപ്പ്, പുസ്റ്റർ ടി .ജെ തോമസ് ന്യൂ ലൈഫ് ചർച്ച് പാമ്പാടി) പാസ്റ്റർ സൽമോൻ കെ ഏബ്രഹാം (കല്ലുമല ചർച്ച് ഓഫ് ഗോഡ്) റവ റോയി ദാനിയേൽ മാത്യൂ (ഫെയ്ത്ത ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ്) പാസ്റ്റർ ജിപ് സൺ (ട്രിനിറ്റി ചർച്ച് ) പാസ്റ്റർ ടി .സി മാത്യൂ ( വേൾഡ് റിവൈവൽ ചർച്ച്) എന്നീ പ്രതിനിതികൾ യോഗത്തിൽ പങ്കെടുത്തു.
ജനുവരി 1-ന് തിരുവനന്തപുരത്തുനിന്നും അന്നേ ദിവസം കാസർഗോഡ് നിന്നും അരംഭിക്കുന്ന പ്രയർ സന്ദേശ റാലികൾ തെക്ക് വടക്ക് ജില്ലകളിൽ പര്യടനം നടത്തി 6-ന് തിരുവല്ലയിൽ എത്തിചേരും. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്ന വിശാലമായ പന്തലിൽ 7-ന് വൈകിട്ട് 5 മണിയ്ക്ക് “ഉണർവ്വ് 2024 ഐക്യ പെന്തക്കോസ്ത് കൺവൻഷൻ പ്രാർത്ഥിച്ച് ആരംഭിക്കും. രാവിലെ 5 മുതൽ 8 വരെ കാത്തിരിപ്പ് യോഗം, 8 മുതൽ 10 വരെ ബൈബിൾ ധ്യാനം, 10 മണി മുതൽ 1മണി വരെ പൊതുയോഗം, ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ നടക്കുന്ന വിവിധ യോഗങ്ങളിൽ സഹേദരിമാർക്കും, യുവജനങ്ങൾക്കും പ്രത്യേക യോഗം നടക്കും. സുവിശേഷം നിമിത്തം പീഡനം അനുഭവിച്ചിട്ടുള്ള മണിപ്പൂർ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ദൈവമക്കളുടെ അനുഭവ സാക്ഷ്യങ്ങൾ. 5 -മണി മുതൽ ലോകത്തര സംഗീത ബാന്റു കളെ പങ്കെടുപ്പിച്ചു കൊണ്ട് സംഗീത സന്ധ്യ & മ്യൂസിക്ക് വർഷിപ്പ് ഉണ്ടായിരിക്കും. ബ്രദർ ഗ്ലാഡ്സൺ ജേക്കബ് ജനറൽ കൺവീനറും, ബ്രദർ സജി പോൾ ഫിനാൻസ് കൺവിനുമാണ്, ഡപ്യൂട്ടി കോർഡിനേറ്റർമാരായി പാസ്റ്റർ തോമസ് കൂര്യൻ, പാസ്റ്റർ ദാനിയേൽ തോമസ്, ബ്രദർ മാത്യൂ സാം. വൈസ് ചെയർമാൻമാരായി പാസ്റ്റർ കെ .എസ് .ജോസഫ്, പാസ്റ്റർ ഏബ്രഹാം ഉമ്മൻ, പാസ്റ്റർ ജോൺ എസ് മരത്തിനാൽ, പാസ്റ്റർ റോയി പുവക്കാലാ, ബ്രദർ ജോയി താനുവേലിൽ, ബ്രദർ ജി കുഞ്ഞച്ചൻ വാളകം, ബ്രദർ കൂര്യൻ ജോസഫ് എന്നിവർ പ്രവർത്തിക്കും. വിവിധ കമ്മറ്റി കൺവീനർമാരായി ബ്രദർ എൻ.സി ബാബ, ബ്രദർ സജി വെൺമണി, ബ്രദർ നെബു ആമ്മല്ലൂർ, ബ്രദർ ജോസ് ഓതറ, ബ്രദർ ഷെറിൻ കാഹളം, ബ്രദർ ജസ്റ്റിൻ നെടുവേലിൽ, പാസ്റ്റർ ജെറി പുവക്കാലാ, ബ്രദർ അജു അലക്സ് മേപ്രാൽ, പാസ്റ്റാർ ജിബിൻ പുവക്കാലാ, സിസ്റ്റർ പ്ലെൻസി ഹല്ലേലൂയ്യാ. വിപുലമായ ഭക്ഷണ ശാലകൾ പ്രവർത്തിക്കുന്നതാണ്. കൂപ്പണുകൾ തികച്ചും സൗജന്യമായിരിക്കും. താമസ സൗകര്യം വേണ്ടവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്. ആഗസ്റ്റ് 20 ഞായറാഴ്ച്ച 4 മണിക്ക് തിരുവല്ലയിൽ അടുത്ത യോഗം നടക്കും. സ്ഥലം പിന്നീട് അറിയിക്കും.

You might also like