യുഎഇയിലെ വിവിധ സ്‌കൂളുകളിലേക്ക് അധ്യാപകരേയും മറ്റു ജീവനക്കാരേയും കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.

0

ദുബായ്-യുഎഇയിലെ  വിവിധ സ്‌കൂളുകളിലേക്ക്  അധ്യാപകരേയും മറ്റു ജീവനക്കാരേയും കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. പുതുതായി തുടങ്ങിയ ആറ് സ്‌കൂളുകൾ അധ്യാപകരെ  റിക്രൂട്ട് ചെയ്യുന്നുണ്ട്. യു.എ.ഇയിൽ എല്ലാ വർഷവും പൊതുവെ അദ്ധ്യാപക, അഡ്മിൻ സ്ഥാനങ്ങളിൽ  പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകാറുണ്ട്.

യു.എ.ഇ.യിൽ ജെംസ് എജുക്കേഷൻ, താലീം, നോർഡ് ആംഗ്ലിയ എജുക്കേഷൻ തുടങ്ങി നിരവധി പ്രമുഖ സ്‌കൂൾ ഓപ്പറേറ്റർമാരുണ്ട്. നവംബറിലാണ് അബുദാബി വാർഷിക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കാറുള്ളത്. ജുമൈറയിൽ പുതിയ ബ്രിട്ടീഷ് സ്‌കൂൾ തുറക്കുമ്പോൾ  റിക്രൂട്ട്‌മെന്റ്  നടത്തുമെന്ന് താലീമിലെ എച്ച്ആർ ഡയറക്ടർ തലത് ഷീരാസി അറിയിച്ചു. നിലവിൽ ഈ സ്ഥാപനത്തിൽ 3000 ജീവനക്കാരുണ്ട്.

You might also like