സൗദി അറേബ്യയില്‍ എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ബസ്സുകളിലും ട്രെയിനുകളിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നത് സൗദി വിലക്കി

0

ജിദ്ദ: സൗദി അറേബ്യയില്‍ എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ബസ്സുകളിലും ട്രെയിനുകളിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നത് സൗദി വിലക്കി. ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും ബാധ്യതകളും വ്യവസ്ഥ ചെയ്യുന്ന കരട് നിയന്ത്രണത്തിന് ജിദ്ദയിലെ അല്‍സലാം പാലസില്‍ കഴിഞ്ഞയാഴ്ച സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.

എട്ടു വയസ്സില്‍ താഴെയുള്ളവരെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഒറ്റയക്ക് യാത്രചെയ്യാന്‍ അനുവദിക്കരുതെന്ന് നിയമത്തില്‍ പറയുന്നു. നഗരത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളിലും ട്രെയിനുകളിലുമാണ് ഈ നിയമം ബാധകം. എന്നാല്‍ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് നടത്തുന്ന ദീര്‍ഘദൂര പൊതുഗതാഗത സര്‍വീസുകളില്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികളെയും ഒറ്റയ്ക്ക് യാത്രചെയ്യാന്‍ അനുവദിക്കില്ല.

You might also like