ബ്രിട്ടീഷ് മാനുഫാക്ചറിംഗ് സെക്ടര്‍ പുതിയ ഉണര്‍വ്വിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

0

ബ്രിട്ടീഷ് മാനുഫാക്ചറിംഗ് സെക്ടര്‍ പുതിയ ഉണര്‍വ്വിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ മേഖലയിലെ നാലിലൊന്ന് കമ്പനികള്‍ അവകാശപ്പെടുന്നത് നഷ്ടപ്പെട്ട ബിസിനസ്സ് അവസരങ്ങള്‍ അവര്‍ തിരികെ ബ്രിട്ടനിലെത്തിച്ചു എന്നാണ്. ചരക്കുദ്പാദന മേഖലയിലെ ഈ ഉണര്‍വ് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല, ഒരിക്കല്‍ കൂടി ആഗോള തലത്തില്‍ ബ്രിട്ടീഷ് നിര്‍മ്മാണ മേഖലക്ക് മേല്‍ക്ക നേടാനുള്ള അവസരം കൂടി സൃഷ്ടിച്ചിരിക്കുന്നു.

അവസരങ്ങള്‍ ഏറെയുണ്ട്, ഇപ്പോള്‍ രാജ്യത്താകമാനമുള്ള ഷോപ്പ് ഫ്‌ളോറുകളില്‍ അവ യാഥര്‍ത്ഥ്യമാകാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് മെറ്റല്‍ ഫേം ഉടമ റോവന്‍ ക്രോസിയര്‍ പറയുന്നത്. തലമുറയില്‍ ഒരിക്കല്‍ മാത്രം കൈവരിക്കാന്‍ കഴിയുന്ന ഉണര്‍വാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് പരമാവധി ഉപയോഗിക്കുവാന്‍ അനുയോജ്യമായ സാങ്കേതിക നൈപുണ്യം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

ബ്രിട്ടീഷ് സ്‌കില്‍ വികസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചാല്‍ ഈ അനുകൂല സാഹചര്യം പരമാവധി മുതലെടുക്കാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്ത തന്നെ അതിയായി ആഹ്ലാദിപ്പിക്കുന്നു എന്നായിരുന്നു ടോറി എം പി എസ്തര്‍ മെക്‌വീയുടെ പ്രതികരണം. ഇത്തരം ഒരു പ്രചോദനവും പ്രയോജനവുമാണ് യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര നൈപുണികള്‍ വികസിപ്പിക്കാന്‍ ബ്രിട്ടീഷ് വ്യവസായ മേഖല കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.

You might also like