സ്വാതന്ത്ര്യദിനം: രാജ്യമെങ്ങും വിപുലമായ ആഘോഷം,ചെങ്കോട്ടയില്‍ നരേന്ദ്ര മോദി പതാക ഉയർത്തി

0

ഡല്‍ഹി: 77-ആം സ്വാതന്ത്ര്യദിനം ആഘോഷ നിറവില്‍ രാജ്യം. രാജ്യത്ത് ഉടനീളം വിപുലമായ രീതിയില്‍ ആഘോഷ പരിപാടികള്‍ നടന്ന് വരുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. കേന്ദ്രമന്ത്രിമാരായ അമിതാ ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു.സ്വാതന്ത്ര്യസമരസേനാനികൾക്ക് ആദരമർപ്പിക്കുന്നു. അവരുടെ വീക്ഷണം യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞ ആവർത്തിച്ച് ഉറപ്പിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തില്‍ കഴിഞ്ഞ 9 വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്നതിനൊപ്പം പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ മോദി നടത്തിയേക്കും.

സ്വാതന്ത്ര്യ ദിനത്തൊടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. രാജ്ഭവനിൽ രാവിലെ 9.30 ക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും, നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീറും പതാക ഉയർത്തു.

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്രദിന സന്ദേശത്തില്‍ പറഞ്ഞു.

You might also like