മണിപ്പുർ കലാപത്തിന്റെ ഇരകളെ സ്വാതന്ത്ര്യദിനമായ ഇന്നു മുതൽ പുനരവധിസിപ്പിച്ചു
ഇംഫാൽ : മണിപ്പുർ കലാപത്തിന്റെ ഇരകളെ സ്വാതന്ത്ര്യദിനമായ ഇന്നു മുതൽ പുനരവധിസിപ്പിച്ചു തുടങ്ങുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പ്രഖ്യാപിച്ചു. കലാപത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നിർമിക്കുന്നുണ്ട്. ഇതിൽ നിർമാണം പൂർത്തിയായ ഏതാനും വീടുകളിലാണു താമസക്കാർ എത്തുക. കത്തിയമർന്ന നൂറുകണക്കിനു ഗ്രാമങ്ങളിലെ അരലക്ഷത്തിലധികം ആളുകളാണു ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്.