ചന്ദ്രയാന്‍-3 : വിക്രം ലാന്‍ഡറിന് ഉള്ളിലെ റാംപ് തുറന്ന് റോവർ പുറത്തിറങ്ങാനുള്ള പ്രവർത്തനങ്ങള്‍ ഇന്നലെ തന്നെ തുടങ്ങിയിരുന്നു

0

ചന്ദ്രയാന്‍-3 ദൗത്യത്തിലെ മറ്റൊരു നിർണായ ഘട്ടം കൂടി പിന്നിട്ട് ഇന്ത്യ. പ്രഗ്യാന്‍ റോവർ ചന്ദ്രോപരിതലത്തിലേക്ക് വിജയകരമായി ഇറങ്ങി. വിക്രം ലാന്‍ഡറിന് ഉള്ളിലെ റാംപ് തുറന്ന് റോവർ പുറത്തിറങ്ങാനുള്ള പ്രവർത്തനങ്ങള്‍ ഇന്നലെ തന്നെ തുടങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ പൂർത്തിയായത്. രാഷ്ട്രപിത ദ്രൗപദി മുർമ്മുവാണ് ഈ വിജയ നിമിഷത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.

‘വിക്രം-ലാൻഡറിനുള്ളിൽ നിന്ന് പ്രഗ്യാൻ-റോവർ വിജയകരമായി വിന്യസിച്ചതിന് ഐഎസ്ആർഒ ടീമിനെയും എല്ലാ സഹ പൗരന്മാരെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. വിക്രം ഇറങ്ങി ഏതാനും മണിക്കൂറുകൾക്ക് ശേഷം ചന്ദ്രയാൻ 3 ന്റെ മറ്റൊരു ഘട്ടത്തിന്റെ വിജയത്തെ അടയാളപ്പെടുത്തി. പ്രഗ്യാൻ കരസ്ഥമാക്കുന്ന വിവരങ്ങള്‍ക്കും വിശകലനങ്ങള്‍ക്കമായി എന്റെ സഹ പൗരന്മാർക്കും ശാസ്ത്രജ്ഞർക്കും ഒപ്പം ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്’ എന്നാണ് രാഷ്ട്രപതി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
You might also like