ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

0

ബെംഗളൂരു: ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ-3 വിജയത്തിന്റെ അടയാളമായാണിത്. ബെംഗളൂരുവിൽ ഐഎസ്ആർഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ചന്ദ്രയാന്‍ 2 ഇറങ്ങിയ ഇടം തിരംഗ പോയിന്‍റ് എന്ന് അറിയപ്പെടുമെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്ര നേട്ടത്തില്‍ അഭിമാനമുണ്ട്. ഇത് സന്തോഷം നിറഞ്ഞ കാലം. ഇന്ത്യയെ അവര്‍ ചന്ദ്രനില്‍ എത്തിച്ചു. ശാസ്ത്രജ്ഞന്‍മാരുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും സല്യൂട്ട്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിന്‍റെ ചിത്രം ആദ്യം ലോകത്തിനു മുന്‍പില്‍ എത്തിച്ചത് ഇന്ത്യയാണ്. ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുന്നു. ശാസ്ത്ര ശക്തി നാരീ ശക്തി എന്നു പറഞ്ഞ മോദി വനിതാ ശാസ്ത്രജ്ഞരെ പ്രത്യേകം അഭിനന്ദിച്ചു
You might also like