ഗതാഗത നിയമലംഘനം: പിഴ അടയ്ക്കാതെ പ്രവാസികൾക്ക് രാജ്യം വിടാനാകില്ല

0

കുവൈത്ത് സിറ്റി: ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കര, നാവിക, വ്യോമ അതിർത്തി കടക്കുന്നവർക്ക് നിയമം ബാധകമാണ്.

പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള കുടിശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. പിഴ അടയ്ക്കാൻ വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് വിഭാഗത്തിന്റെ ആസ്ഥാനങ്ങളിൽ നേരിട്ടോ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ വഴി ഓൺലൈനയോ പിഴകളടയ്ക്കാം.

You might also like