ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി 4 മുതല്‍ പുലമണ്‍ ബേര്‍ശേബാ ഗ്രൌണ്ടില്‍ നടക്കും

0

 

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലാ 62-ാമതു കണ്‍വന്‍ഷന്‍ 2023 ജനുവരി 4 മുതല്‍ 8 വരെ കൊട്ടാരക്കര പുലമണ്‍ ബേര്‍ശേബാ ഗ്രൌണ്ടില്‍ നടക്കും. ജനുവരി 4 ന് വൈകിട്ട് 6 മണിക്ക് മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ബൈബിള്‍ ക്ലാസ്, ഉണര്‍വ്വു യോഗങ്ങള്‍, പൊതുയോഗങ്ങള്‍, സണ്ടേസ്കൂള്‍, പിവൈപിഎ, സോദരി സമാജം, വാര്‍ഷികങ്ങള്‍, കുടുംബ സംഗമം, സ്നാനം, പൊതു ആരാധന തുടങ്ങിയ വിവിധ സമ്മേളനങ്ങളില്‍ പാസ്റ്റര്‍മാരായ ജേക്കബ് ജോര്‍ജ്ജ്, കെ.ജെ. തോമസ് കുമളി, ഫിലിപ്പ് പി. തോമസ്, രാജു ആനിക്കാട്, ജോണ്‍ എസ് മരത്തിനാല്‍ ‍, തോമസ് ഫിലിപ്പ്, അലക്സ് വെട്ടിക്കല്‍ ‍, വര്‍ഗ്ഗീസ് ഏബ്രഹാം, ജോണ്‍സണ്‍ ഡാനിയേല്‍ ‍, ഷിബു തോമസ് ഒക്ലഹോമ, സാം ജോര്‍ജ്ജ്, ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ മുഖ്യ പ്രഭാഷകരായിരിക്കും.

8-ാം തിയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പൊതു ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. ഐപിസി മേഖലാ ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 20 സെന്ററുകളിലെ 400 സഭകളില്‍നിന്നായി 10000-ത്തില്‍ പരം വിശ്വാസികള്‍ പങ്കെടുക്കും.

 

You might also like