ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു ദുബായ് മുനിസിപ്പാലിറ്റി 350ലധികം ഫീല്‍ഡ് പരിശോധനകള്‍ നടത്തി.

0

ദുബായ് : ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു ദുബായിലുടനീളമുള്ള പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്റീനുകളില്‍ ദുബായ് മുനിസിപ്പാലിറ്റി 350ലധികം ഫീല്‍ഡ് പരിശോധനകള്‍ നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഭക്ഷ്യസുരക്ഷാ നിലവാരം ഉറപ്പുനല്‍കുന്ന മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ നീക്കം. സ്‌കൂള്‍ കാന്റീനുകളില്‍ നടത്തുന്ന പരിശോധനാ കാമ്പെയ്‌നുകള്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനും അനുയോജ്യമായ സാഹചര്യങ്ങളില്‍ ഭക്ഷണം സംഭരിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും ഉചിതമായ ഊഷ്മാവിലാണ് ചെയ്യുന്നതെന്നും പച്ചക്കറികളും പഴങ്ങളും പെട്ടികളില്‍ വെക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കിയിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി ഉറപ്പുവരുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  വ്യക്തിപരവും പൊതുവുമായ ശുചിത്വത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും പരിശോധന സഹായകമാണ്.

You might also like