ഫോണില്‍ ഇന്റര്‍നെറ്റ് ഓഫാണെങ്കിലും മറ്റൊരു ഫോണിലേക്ക് ഇനി യുപിഐ വഴി പണമയക്കാം.

0

മുംബൈ-ഫോണില്‍ ഇന്റര്‍നെറ്റ് ഓഫാണെങ്കിലും മറ്റൊരു ഫോണിലേക്ക് ഇനി യുപിഐ വഴി പണമയക്കാം. ഇതിനായി യുപിഐ ലൈറ്റ് എക്സ് ഫീച്ചര്‍ നാഷണല്‍ പെയ്മെന്‍്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) അവതരിപ്പിച്ചു. ഫോണിലെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക. നിങ്ങള്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത പ്രദേശത്ത് ഉദാഹരണമായി മെട്റോ സ്റ്റേഷനിലോ വിമാനത്തിലോ ആണെങ്കില്‍ പണം അയക്കേണ്ട ഫോണിലേക്ക് നമ്മുടെ ഫോണ്‍ മുട്ടിച്ച് കൊണ്ട് ഇടപാട് നടത്താം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ടാപ് ആന്‍ഡ് പേ സംവിധാനമുള്ള ക്യൂ ആര്‍ ബോക്സുകളില്‍ സ്‌കാന്‍ ചെയ്യുന്നതിന് പകരം ഇനി ഫോണ്‍ മുട്ടിച്ചും പെയ്മെന്റ് നടത്താം. ഇന്റര്‍ നെറ്റില്ലാതെയും ഇത് ചെയ്യാനാകും. കൂടാതെ യുപിഐ ആപ്പിനോട് സംസാരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഹലോ യുപിഐ സംവിധാനവും എന്‍പിസിഐ അവത്രിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഹിന്ദി,ഇംഗ്ലീഷ് ഭാഷകളില്‍ സേവനം ലഭ്യമാകും.

You might also like