ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്.

0

ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. യു.എസ്.ഡി.എ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത് യഥാക്രമം ബ്രസീലും ഓസ്‌ട്രേലിയയുമാണ്. അമേരിക്കക്കാണ് മൂന്നാം സ്ഥാനം.

ഇന്ത്യക്ക് പിന്നാലെ അര്‍ജന്റീന, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.ലോകത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ 12 ശതമാനത്തോളവും ഇന്ത്യയില്‍ നിന്നാണെന്ന് വെളിപ്പെടുത്തുന്ന യു.എസ്.ഡി.എ, 2022ല്‍ രാജ്യത്ത് നിന്നും ഏകദേശം 1.5 ദശലക്ഷം മെട്രിക്ക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തതായും റിപ്പോര്‍ട്ട് ചെയ്യുന്നു

You might also like