ഇന്ത്യയിലെ മനുഷ്യാവകാശം, മാധ്യമസ്വാതന്ത്ര്യം എന്നിവയിൽ ഇടപെട്ട് അമേരിക്ക.
ന്യൂഡൽഹി: ഇന്ത്യയിലെ മനുഷ്യാവകാശം, മാധ്യമസ്വാതന്ത്ര്യം എന്നിവയിൽ ഇടപെട്ട് അമേരിക്ക. ഇന്ത്യ-യുഎസ് സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കൊപ്പം ഇന്ത്യയിലെ മനുഷ്യാവകാശം, മാധ്യമസ്വാതന്ത്ര്യം എന്നിവ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിയറ്റ്നാമിലെ ഹാനോയിൽ മാധ്യമങ്ങളോട് പറഞ്ഞു.