ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍15 വിപണിയിലിറങ്ങാന്‍ മണിക്കൂര്‍ മാത്രം അവശേഷിക്കെ, പഴയ മോഡലുകള്‍ വില്‍ക്കാന്‍ ഷോപ്പുകളില്‍ വന്‍തിരക്ക്.

0

അബുദാബി- ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍15  വിപണിയിലിറങ്ങാന്‍ മണിക്കൂര്‍ മാത്രം അവശേഷിക്കെ, പഴയ മോഡലുകള്‍ വില്‍ക്കാന്‍ ഷോപ്പുകളില്‍ വന്‍തിരക്ക്.

ഏറ്റവും പുതിയ ഐഫോണ്‍ മോഡലിന്റെ റിലീസ് പ്രതീക്ഷിച്ച്, യു.എ.ഇയിലെ ഉപഭോക്താക്കള്‍ ലോഞ്ചിംഗിന് മുന്നോടിയായി തങ്ങളുടെ പഴയ ആപ്പിള്‍ ഫോണ്‍ മോഡലുകള്‍ വില്‍ക്കുന്നതാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ ട്രെന്‍ഡ്.

റീട്ടെയില്‍ ഷോപ്പുടമകള്‍ പറയുന്നതനുസരിച്ച്, നിലവിലുള്ള മോഡലുകള്‍ ഇപ്പോള്‍ വിറ്റാല്‍ മികച്ച വില ലഭിക്കും. ഇത് മുതലെടുത്ത് പുതിയവ വാങ്ങുകയാണ് ഉപഭോക്താക്കള്‍. ‘ഞങ്ങളുടെ ഉപഭോക്താക്കള്‍ ഐ ഫോണ്‍15 സ്വന്തമാക്കാന്‍ ഉത്സുകരാണ്. അവരുടെ പഴയ മോഡലുകള്‍ അവര്‍ വില്‍ക്കുന്നു.  ദേര ആസ്ഥാനമായുള്ള ഫോണ്‍ ലൈനിലെ മാനേജര്‍ മൊയ്തീന്‍ മുസ്തഫ പറഞ്ഞു.

ഏറ്റവും പുതിയ ഫോണ്‍ അവതരിപ്പിക്കുന്നതിന് മുമ്പും പ്രാരംഭ നാളുകളിലും ആളുകള്‍ പഴയ ഫോണുകള്‍ വില്‍ക്കുന്നത് ഉയര്‍ന്ന വില ലഭിക്കാന്‍ വേണ്ടിയാണ്. ഉല്‍പ്പന്നം വിപണിയില്‍ എത്തുമ്പോള്‍ പഴയ മോഡലുകളുടെ പുനര്‍വില്‍പ്പന മൂല്യം ദിവസവും കുറഞ്ഞുകൊണ്ടിരിക്കും.

You might also like