നിപ വൈറസ്: കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ കണ്ടെയ്ൻമെന്റ് സോണ്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ നിപ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലെ മരുതോങ്കര ഗ്രാമപഞ്ചായത്തിലും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമീപത്തെ പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തി കണ്ടെയ്ൻമെന്റ് സോണ്‍ രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടർ എ ഗീത പുറത്തിറക്കി.
കണ്ടെയ്ൻമെന്റ് സോണായി വാർഡുകൾ
മരുതോങ്കര ഗ്രാമപഞ്ചായത്ത്- 1,2,3,4,5,12,13,14 വാർഡുകൾ
കുറ്റ്യാടി ഗ്രാമപഞ്ചായത്ത്- 3,4,5,6,7,8,9,10 വാർഡുകൾ
കായക്കൊടി ഗ്രാമപഞ്ചായത്ത്- 5,6,7,8,9 വാർഡുകൾ
കാവിലും പാറ ഗ്രാമപഞ്ചായത്ത്- 2,10,11,12,13,14,15,16 വാർഡുകൾ എന്നിവയാണ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.