ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ മെസ്തൂസോ ഗാനമത്സരം ഈ മാസം 23ന്

0

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ അഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് മെസ്തൂസോ ഗാന മത്സരം ഈ മാസം 23ന് തോമസ് മാര്‍ മക്കറിയോസ് നഗറില്‍ വെച്ച് നടക്കുന്നു. യുകെയിലെ 17 ഇടവകകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മെസ്തൂസോ സീസണ്‍ 2-ല്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ പ്രോഗ്രാം നഗര്‍ ഭദ്രാസന മുന്‍ മെത്രാപോലിത്ത പുണ്യശ്ലോകനായ തോമസ് മാര്‍ മക്കറിയോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം നാമകരണം ചെയ്തിരിക്കുന്നു.

ഉച്ചയ്ക്കു രണ്ടു മണിക്ക് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ലൗഗ്‌ബോറൂഗ് ബിഷപ്പ് സാജു മുതലാളി (ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്) നിര്‍വഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ.വര്‍ഗീസ് മാത്യു അധ്യക്ഷത വഹിക്കും. ഇടവക വികാരിയും ഭദ്രാസന കൗണ്‍സിലറുമായ ഫാ.ബിനോയ് സി ജോഷുവ സ്വാഗത പ്രസംഗം നടത്തും.

വൈകിട്ട് 6.30ന് നടക്കുന്ന സമാപന ചടങ്ങില്‍ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാര്‍ സ്‌തേഫനോസ് മത്സര വിജയികള്‍ക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളും രണ്ട് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്യും. മത്സരം ലൈവ് സ്ട്രീമിങ് ഗ്രിഗോറിയന്‍ ടിവി, യു ട്യൂബ് എന്നീ മീഡിയ വഴിയായി പ്രക്ഷേപണം ചെയ്യപ്പെടുന്നതാണ്. പരിപാടിയുടെ സമ്പൂര്‍ണ്ണ വിജയത്തിന് വികാരിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാവരെയും ലെസ്റ്റര്‍ ഇടവക ആതിഥേയത്വം വഹിക്കുന്ന ഗാന മല്‍സരത്തിലേക്കും തുടര്‍ന്ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്കും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

You might also like