ഗ്രേറ്റ് ബ്രിട്ടന്‍-ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ബൈബിള്‍ കലോത്സവം

0

വെയില്‍സിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍കലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നു. ഒക്ടോബര്‍ 21 നു നടത്തപ്പെടുന്ന റീജിയണല്‍ ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ : ഫാ.രാജേഷ് എബ്രഹാം ആനത്തില്‍, ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു പാലറകരോട്ട് സിആര്‍എം, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജണല്‍ ഡയറകടര്‍ ഫാ. ജിബിന്‍ വാമറ്റത്തില്‍, ബ്രിസ്റ്റോള്‍ സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ ഫാ.പോള്‍ വെട്ടിക്കാട്ട്, ഫാ. ബിനോയ് മണ്ഡപത്തില്‍, ബൈബിള്‍ കലോത്സവം റീജിയണ്‍ കോര്‍ഡിനേറ്റര്‍സ് ആയ ജോബി പിച്ചപ്പിള്ളിയുടെയും  തോമസ് ചൂരപൊയ്കയുടെയും നേതൃത്വത്തിലും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് മിഷന്‍/പ്രോപോസ്ഡ് ട്രസ്റ്റിമാര്‍, മതബോധന ഹെഡ് ടീച്ചേഴ്‌സ്, വിവിധ സബ് കമ്മിറ്റികളുടെയും ന്യൂപോര്‍ട്ടിലെ കത്തോലിക്കാ വിശ്വാസിസമൂഹ ത്തിന്റെയും സഹകരണത്തോടെയും ഒരുക്കങ്ങള്‍ നടത്തി വരുന്നു. ബൈബിള്‍കലോത്സവത്തിനു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. അവസാന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ദിവസം ഒക്ടോബര്‍ 10നു ആയിരിക്കും.

You might also like