ലോകത്തിലെ ഏറ്റവും നൂതന സമ്പദ് വ്യവസ്ഥ പട്ടികയില്‍ ഭാരതം 40-ാം സ്ഥാനം നിലനിര്‍ത്തി

0

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും നൂതന സമ്പദ് വ്യവസ്ഥ പട്ടികയില്‍ (ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ്്) ഭാരതം 40-ാം സ്ഥാനം നിലനിര്‍ത്തി. സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് പട്ടികയില്‍ ഒന്നാമത്. സ്വീഡന്‍, അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്ന്ീരാജ്യങ്ങളാണ് തൊട്ടുപിന്നില്‍. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഭാരതം ഒന്നാമതാണ്. മധ്യ -ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുടെ പട്ടികയിലും ഭാരതമാണ് ഒന്നാമത്. ഇറാനും ഖസാഖിസ്താനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ചൈനയ്‌ക്ക 12-ാം സ്ഥാനമാണുള്ളത്. പാക്കിസ്ഥാന്‍ 81-ാംസ്ഥാനത്താണ്. 2015 ല്‍ പട്ടികയില്‍ 81-ാം സ്ഥാനത്തായിരുന്ന ഭാരതം. കഴിഞ്ഞ വര്‍ഷമാണ് ആദ്യ 40ല്‍ എത്തുന്നത്

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ണീൃഹറ കിലേഹഹലരൗേമഹ ജൃീുലൃ്യേ ഛൃഴമിശ്വമശേീി (ണകജഛ) ആണ് പട്ടിക ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ്് തയ്യാറാക്കുന്നത്.മനുഷ്യ വിഭവ ശേഷി, ഗവേഷണം, വിപണി, സംരംഭങ്ങള്‍, ടെക്‌നോളജി ഉള്‍പ്പടെയുള്ള നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. 132 രാജ്യങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്.

You might also like