ഐപിസി ഈസ്റ്റേൺ റീജിയൻ നോർത്ത് അമേരിക്കയുടെ വാർഷിക കൺവൻഷൻ ഒക്ടോബർ. 6 മുതൽ

0
ന്യൂയോർക്ക്: ഐപിസിയിലെ വിദേശ റീജിയനുകളിൽ വലിയ റീജിയനുകളിൽ ഒന്നായ ഐപിസി ഈസ്റ്റേൺ റീജിയൻ നോർത്ത് അമേരിക്കയുടെ വാർഷിക കൺവൻഷൻ ഒക്ടോ. 6 വെള്ളിയാഴ്ച്ച മുതൽ 8 ഞായർ വരെ ന്യൂയോർക്കിൽ നടക്കും.
വെള്ളിയാഴ്ച്ച വൈകിട്ട് 7ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) മുഖ്യപസംഗകനായിരിക്കും. ശനിയാഴ്ച പകൽ 2 ന് സണ്ടേസ്കൂളിന്റെയും ഉച്ച കഴിഞ്ഞ് 4 ന് സഹോദരിമാരുടെയും സമ്മേളനങ്ങൾ നടക്കും. സണ്ടേസ്കൂൾ റീജിയൻ തലത്തിൽ നടത്തിയ പരീക്ഷയിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനദാനവും നൽകും.
വെള്ളി, ശനി ദിവസങ്ങളിലെ മീറ്റിംഗുകൾ ക്യൂൻസ് സെന്റ് ജോൺസ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിലും, ഞായറാഴ്ച്ച സംയുക്ത ആരാധന ക്യൂൻസ് കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിലും ആണ് നടക്കുന്നത്. സഹോദരിമാരുടെ മീറ്റിംഗിൽ സിസ്റ്റർ ഷീബ ചാൾസ് ചാണ്ടി പ്രസംഗിക്കും. യുവജനങ്ങൾക്കായി ശനിയാഴ്ച രാത്രിയിൽ പ്രത്യേക സമ്മേളനം നടക്കും. റവ. സിബി തോമസ് പ്രസംഗിക്കും.
You might also like