ആരാധനാലയങ്ങൾ വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കാൻ ഇന്തോനേഷ്യൻ മതകാര്യ മന്ത്രാലയം

0

ഇന്തോനേഷ്യ : മതബോധന അധ്യാപകരുടെ കുറവുമൂലം കുട്ടികൾക്ക് ആത്മീയ ശിക്ഷണം തടസ്സപ്പെടാതിരിക്കാൻ ദേവാലയങ്ങളെയും മറ്റ് ആരാധനാലയങ്ങളെയും വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഇന്തോനേഷ്യൻ മതകാര്യ മന്ത്രാലയം.

ജക്കാർത്തയിൽ നടന്ന ക്രിസ്തീയ സഭാധ്യക്ഷന്മാരുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കവേ, വിശ്വാസ പരിശീലനം കുട്ടികളുടെ അവകാശമാണെന്നും ദേവാലയങ്ങൾ വഴി സഭാസമൂഹം കുട്ടികൾക്ക് ക്രിസ്തീയ മൂല്യങ്ങളും ദൈവസ്നേഹവും പകർന്നുനൽകണമെന്നും മന്ത്രി നാസറുദ്ദീൻ ഉമർ ആഹ്വാനം ചെയ്തു.

മതസൗഹാർദ്ദവും പരസ്പര കരുണയും വളർത്തുന്നതാകണം ബോധനമെന്നും, ലോകസമാധാനത്തിനായി സഭകളും ആരാധനാലയങ്ങളും ആത്മീയ നയതന്ത്ര പങ്കാളിത്തം വഹിക്കണമെന്നും വ്യക്തമാക്കിയ ഈ നടപടിയെ ഇന്തോനേഷ്യയിലെ സഭാ നേതാക്കൾ സ്വാഗതം ചെയ്തു.

You might also like