അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ആവശ്യമായാൽ ഉയർന്ന വില നൽകിയും വൈദ്യുതി ലഭ്യമാക്കണമെന്നാണ് നിർദേശം. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ മാസത്തിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നിലവിൽ വൈദ്യുതി വാങ്ങുക മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ വിലയിരുത്തൽ. യൂണിറ്റിന് 20 രൂപ വരെ നൽകേണ്ടിവന്നാലും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് കെഎസ്ഇബിക്ക് നിർദേശം നൽകിയതായാണ് വിവരം.

You might also like