ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ റാലി ഒക്ടോബർ 4,5 തീയതികളിൽ കാസർഗോഡ് ജില്ലയിൽ

0

കേരള സംസ്ഥാന കോസ്റ്റൽ മിഷൻ ബോർഡ് (കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ്) നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സുവിശേഷ റാലി കാസർഗോഡ് ജില്ലയിൽ ഒക്ടോബർ 04,05 തീയതികളിൽ നടക്കും. ഒക്ടോബർ 4 ന് ചേർക്കുളത്ത് നിന്ന് ആരംഭിക്കുന്ന റാലി ഒക്ടോബർ 5 ന് വൈകുന്നേരം ചെറുവത്തൂരിൽ സമാപിക്കും.

സംസ്ഥാന മുൻ പ്രസിഡന്റ് പാസ്റ്റർ വി പി ഫിലിപ്പ് സമാപന സന്ദേശം നൽകും. കാസർഗോഡ് ജില്ലയിലെ കർത്തൃ ദാസന്മാർ റാലിയിൽ പങ്കാളിത്തം വഹിക്കും. കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു നേതൃത്വം നൽകും.

You might also like