ടെൽഅവീവ്: അഞ്ച് ലക്ഷത്തോളം ആളുകള്‍ വടക്കന്‍ ഗാസ ഉപേക്ഷിച്ച് പോയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. തെക്കന്‍ ഗാസയിലേയ്ക്ക് പോകുന്നവര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ഹമാസ് ശ്രമിക്കുന്നതായും ഇസ്രയേല്‍ സേന ആരോപിച്ചു.
വടക്കന്‍ ഗാസയില്‍ നിന്ന് ആളുകള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് പോകുന്നതിനായി രണ്ട് സുരക്ഷിത പാതകള്‍ ഒരുക്കിയിട്ടുണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി. സുരക്ഷിതമെന്ന് വ്യക്തമാക്കിയ പാതയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായും 70പേര്‍ കൊല്ലപ്പെട്ടതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഹമാസിനെയും ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങളെയുമാണ് ആക്രമിക്കുന്നതെന്നും ഹമാസ് കമാന്‍ഡര്‍മാരെയാണ് വേട്ടയാടുന്നതെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു. ‘ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ലക്ഷ്യത്തെ അക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ പരിമിതികളുണ്ടെന്നും യാദൃശ്ചികമായി സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും’ സൈനിക വ്യക്താവ് പറഞ്ഞു.