പഞ്ചാബിലെ ഫിറോസ്പൂരിൽ പിക്കപ്പ് വാനും ലോറിയിലിടിച്ച് ഒൻപത് പേർക്ക് ദാരുണാന്ത്യം
ഫിറോസ്പൂർ: പഞ്ചാബിലെ ഫിറോസ്പൂരിൽ പിക്കപ്പ് വാനും ലോറിയിലിടിച്ച് ഒൻപത് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. ജലാലാബാദിലേക്ക് പോകുകയായിരുന്ന ഇരുപതിലധികം തൊഴിൽലാളികളടങ്ങിയ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ലോറിയിലിടിക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാല് പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഫിറോസ്പൂരിൽ ഗോലുകാമോർ വില്ലേജിൽ രാവിലെയോടെയാണ് അപകടം സംഭവിച്ചത്. മൂടൽമഞ്ഞ് കാരണം പിക്കപ്പ് വാനിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇത്രയും വലിയ ദുരന്തത്തിനിടയാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്നതറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.