നൈജീരിയയിൽ ആശ്രമ അന്തേവാസികളെ തട്ടിക്കൊണ്ടുപോയി

0

മധ്യ-വടക്കൻ നൈജീരിയയിലെ ക്വാറ സ്‌റ്റേറ്റിലെ എറുകു എന്ന ബെനഡിക്‌ടൈൻ ആശ്രമത്തിലെ മൂന്നു  അന്തേവാസികളെ അക്രമികൾ തട്ടിക്കൊണ്ടു പോയി.അതിൽ ഒരാൾ പരിശീലനത്തിന്റെ ഒന്നാം വർഷക്കാരനും, മറ്റു രണ്ടുപേർ പോസ്റ്റുലന്റുകളുമാണ്. ഒക്ടോബർ പതിനേഴാം തീയതിയാണ് ഫുലാനി ഇടയന്മാർ ഉൾപ്പെട്ട ഒരു കൂട്ടം സായുധ സംഘം ആശ്രമം ആക്രമിക്കുകയും, ഈ മൂന്നു സഹോദരങ്ങളെ തട്ടിക്കൊണ്ടു പോയതും.

തെക്ക്-കിഴക്കൻ സംസ്ഥാനമായ എബോണിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളെ വിട്ടയച്ചതിന്റെ പിറ്റേന്നാണ് 3 ബെനഡിക്റ്റൈൻ സഹോദരന്മാരെ  തട്ടിക്കൊണ്ടുപോയ വാർത്ത വരുന്നത്.തട്ടിക്കൊണ്ടു പോകുന്നതും, തുടർന്ന് അവർക്കു വേണ്ടി വിലപേശുന്നതും നൈജീരിയയിലെ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്യുന്നു.ഇതിൽ മതപുരോഹിതന്മാരും, സിസ്റ്റേഴ്സും, അത്മായ മതവിശ്വാസികളും, സർക്കാർ ഉദ്യോഗസ്ഥരുമെല്ലാം ഉൾപ്പെടുന്നു.

ക്വാറ സ്റ്റേറ്റിൽ, മോറോ പ്രാദേശിക  മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി സോലിയു അയൻഷോലയുടെ ഭാര്യയെയും രണ്ട് മക്കളെയും ഒക്ടോബർ പതിനാറാം തീയതി തട്ടിക്കൊണ്ടു പോയതും തുടർന്ന് വിട്ടയച്ചതും വലിയ വാർത്തയായി മാധ്യമങ്ങളിൽ  നിറഞ്ഞിരുന്നു. പിന്നീട് തട്ടിക്കൊണ്ടുപോയവരിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

You might also like