ഇരവിപേരൂർ പഞ്ചായത്തിലെ ഭൂരഹിതരായ 3 കുടുംബങ്ങൾക്കും ഓതറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രത്തിനും സ്ഥലം നൽകി പാസ്റ്റർ. റ്റി വി വർഗ്ഗീസ് പെങ്ങാട്ടിൽ

0

തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിലെ ഭൂരഹിതരായ 3 കുടുംബങ്ങൾക്കും ഓതറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രത്തിനും സ്ഥലം നൽകി പാസ്റ്റർ. റ്റി വി വർഗ്ഗീസ് പെങ്ങാട്ടിൽ മാതൃകയായി. സംസ്ഥാന സർക്കാരിന്റെ മനസ്സോടിത്തിരിമണ്ണ് എന്ന പദ്ധതിയിൽ പ്രവാസിയായ പേങ്ങാട്ടിൽ റ്റി .വി വർഗീസാണ് 3 കുടുംബങ്ങൾക്ക് 4 സെന്റ് വീതവും കുടുംബാരോഗ്യ ഉപകേന്ദ്രം നിർമിക്കുന്നതിന് 5 സെന്റും ആയി 17 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. ഭൂമിയുടെ റജിസ്ട്രേഷൻ നടത്തി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ളയ്ക്ക് സ്ഥലം കൈമാറി.

You might also like