കാനഡയില്‍ വെടിയേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
ഒന്റാരിയോ: കാനഡയില്‍ വെടിയേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് ഒന്റോരിയോ മേഖലയിലെ കഴിഞ്ഞ ദിവസം രാത്രിയാണ് നഗരത്തെ നടുക്കിയ വെടിവയ്പ്പ് നടന്നത്.
പ്രാദേശിക സമയം രാത്രി 10.30 ഓടെ അടുത്തടുത്ത വീടുകളിലാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തില്‍ 6, 7, 12 വയസുള്ള കുട്ടികളും 41 വയസുള്ളയാളുമാണ് ഒരു വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 44 വയസുള്ള മറ്റൊരാളെ അടുത്തുള്ള വീട്ടില്‍ സ്വയം വെടിവച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.