ഗാസ മുനമ്പ് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ
ജനീവ: ഗാസ മുനമ്പ് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ. കൂടൂതല്‍ പേര്‍ നിര്‍ജ്ജലീകരണം കാരണം മരണപ്പെടുമോ എന്ന ആശങ്കയിലാണെന്നും ഐക്യരാഷ്ട്ര സഭ വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 7നാണ് ഹമാസ് പോരാളികള്‍ അതിര്‍ത്തി കടന്നെത്തി ഇസ്രായേലില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 1400ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 240 പേരെ ഹമാസ് തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം ആരംഭിച്ചത്.
ഗാസയിലെ ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 8500 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ അധികവും സാധാരണക്കാരാണ്. കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ മാറി. ബാക്കിയുള്ളവര്‍ക്ക് അതൊരു നരകമായി മാറിയിരിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന കുട്ടികള്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണെന്നും നിര്‍ജ്ജലീകരണം അവരുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. വെള്ളം, ഭക്ഷണം, വൈദ്യസഹായം എന്നിവ ഗാസയിലേക്ക് എത്തിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും അതിനായി അടിയന്തിര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നും യൂണിസെഫ് വൃത്തങ്ങള്‍ അറിയിച്ചു.