ഇസ്രയേൽ–ഹമാസ് സംഘർഷം ശക്തമാകുന്നതിനിടെ യുസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കും.

0

വാഷിങ്ടൺ: ഇസ്രയേൽ–ഹമാസ് സംഘർഷം ശക്തമാകുന്നതിനിടെ  യുസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കും. വെള്ളിയാഴ്ച ഇസ്രയേലിലെത്തുന്ന ബ്ലിങ്കൻ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് വക്താവ് മാത്യു മില്ലർ അറിയിച്ചു.

ഇസ്രയേലിന് യുഎസിന്റെ പിന്തുണ അറിയിക്കുന്നതിനായാണ് ബ്ലിങ്കന്റെ സന്ദർശനം. മിഡിൽ ഈസ്റ്റിൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ജോർദാൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ബ്ലിങ്കൻ സന്ദർശിച്ചിരുന്നു.  ഇസ്രയേലിന് അടിയന്തര സഹായം നൽകുന്നതിനായി പ്രത്യേക ബിൽ പാസാക്കണമെന്ന് ബ്ലിങ്കൻ നേരത്തെ തന്നെ അമേരിക്കൻ കോൺഗ്രസിൽ ആവശ്യപ്പെട്ടിരുന്നു.

You might also like