വടക്കൻ ഗസ്സയിലെ നാലുമണിക്കൂർ യുദ്ധ ഇടവേളയെന്ന തീരുമാനത്തിലെത്തിയത് ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ
വടക്കൻ ഗസ്സയിലെ നാലുമണിക്കൂർ യുദ്ധ ഇടവേളയെന്ന തീരുമാനത്തിലെത്തിയത് ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലൂടെ. സിഐഎ, മൊസ്സാദ് തലവന്മാരും പങ്കെടുത്ത ചർച്ചയിൽ കക്ഷികൾ ഏർപ്പെട്ട ഉടമ്പടിയെന്താണെന്ന് വ്യക്തമല്ല. യുഎസും ഭാഗിക വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. പൂർണ വെടിനിർത്തലിനെ യുഎസും ഇസ്രായേലും അംഗീകരിക്കുന്നില്ല. അത് ഹമാസിന് ഗുണകരമാകുമെന്നാണ് അവർ നിരീക്ഷിക്കുന്നത്. മൂന്ന് മണിക്കൂർ മുമ്പാണ് യുദ്ധ ഇടവേള പ്രഖ്യാപിക്കുക. ഇത് വടക്കൻ ഗസ്സയിലുള്ളവർക്ക് തെക്കന ഗസ്സയിലേക്ക് പോകാനാണെന്നാണ് യുഎസ് സുരക്ഷ ഉപദേഷ്ടാവ് ജോൺ കിർബി വ്യക്തമാക്കിയത്.