കേരളത്തിൽ ക്രിസ്‌ത്യൻ സഭകളുടെ എണ്ണം കൂടുകയാണന്ന് പരാതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്‌ത്യൻ പള്ളികളുടെ എണ്ണം കൂടുകയാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയത് വിവാദമാകുന്നു. തദ്ദേശ ജോയിന്റ് ഡയറക്ടർ ഇറക്കിയ ഉത്തരവ് വലിയ വിവാദമായതോടെ പിൻവലിച്ചു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ വിശദീകരണം തേടുകയും ചെയ്‌തു.
ബംഗളൂരു സ്വദേശിനിയാണ് ഇത്തരത്തിലൊരു പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചത്. ക്രിസ്‌ത്യൻ പള്ളികളുടെ എണ്ണം കുടുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവികാന്തരീക്ഷത്തിന് മാറ്റം വരുത്തുമെന്നാണ് പരാതിയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ കേരളത്തിലെ പാരമ്പര്യ ക്രൈസ്തവ സഭകൾക്കൊന്നും പള്ളികളുടെ എണ്ണത്തിലോ വിശ്വാസികളുടെ എണ്ണത്തിലോ വർധന ഉണ്ടായിട്ടില്ല. അതേസമയം തങ്ങളുടെ വിശ്വാസികൾ കുറഞ്ഞതായി പല സഭകളും പറഞ്ഞിട്ടുമുണ്ട്. എന്നാൽ പെന്തെക്കോസ്തു ന്യൂ ജനറേഷൻ സഭകൾക്കാണ് വളർച്ചയുണ്ടായത്. അതിനാൽ തന്നെ ഈ പരാതി ലക്ഷ്യമിടുന്നത് ഈ വിഭാഗത്തെയാണെന്ന് വ്യക്തമാണ്.
ഈ കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിന് സർക്കാർ പരാതി കൈമാറി തുടർന്ന് പരാതി ജോയിൻ്റ് ഡയറക്ടർക്ക് നൽകുകയും അവർ ഈ പരാതി അന്വേ ഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലകളിലേക്കും അയയ്ക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.
നവമാധ്യമങ്ങളടക്കം ചർച്ച തുടങ്ങിയതോടെ സർക്കാർ ഉത്തരവ് പിൻവലിച്ചു. ഇത്തരം ഒരു പരാതി ശ്രദ്ധയിൽപെട്ടില്ലെന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും എൽസിജിഡി ഡയറക്ടർ രാജമാണിക്യം പറഞ്ഞു.
You might also like