ന്യൂനമർദ്ദം ; മിഷോങ്’ ചുഴലിക്കാറ്റായി മാറും

0

ആൻഡമാനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ഏതാനും ദിവസങ്ങളിൽ അതിതീവ്ര ന്യൂനമര്‍ദവും പിന്നീട് മിഷോങ് ചുഴലിക്കാറ്റുമായി മാറുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ അറിയിച്ചു.ചുഴലിക്കാറ്റിന്റെ ദിശ കൃത്യമായി പ്രവചിക്കാൻ നിലവിൽ കഴിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ഡിസംബർ 2 മുതൽ ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.ചെന്നൈയ്ക്ക് പുറമെ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഭുപുരം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

You might also like