ഗാസ യുദ്ധം ആരോഗ്യമേഖലയെ സാരമായി ബാധിക്കുന്നു, പട്ടിണി പ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്
അചിന്തനീയമായ സാഹചര്യങ്ങളിലാണ് ആരോഗ്യ പ്രവർത്തകർ തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കുന്നതെന്നും പോരാട്ടം അവസാനിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ തലവനായ ഡോ. തെയഡ്രോസ് ഗേബ്രെയേസൂസ് പറഞ്ഞു.
ഇസ്രയേൽ നടത്തുന്ന ആക്രമണം മൂലം ഗാസയിലെ പകുതിയോളം ജനങ്ങൾ പട്ടിണിയിലാണെന്നും നിത്യവും ഭക്ഷണത്തിന് മാർഗ്ഗമില്ലെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകി. ശനിയാഴ്ച പാലസ്തീനയുടെ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, വെടിനിറുത്തലിനായി വോട്ടിനിട്ട ഐക്യരാഷ്ട്രസഭയുടെ പ്രമേയം വീറ്റോചെയ്ത അമേരിക്കയുടെ നടപടി വഴി, യുദ്ധ കുറ്റകൃത്യത്തിൽ പങ്കാളിയാണ് അമേരിക്കയെന്ന് കുറ്റപ്പെടുത്തി.
വെടിനിറുത്തലിന് ആവശ്യപ്പെടാനുള്ള ഐക്യരാഷ്ട്രസഭയുടെ പരാജയത്തെക്കുറിച്ച് ഖേദിച്ച ഐക്യരാഷ്ട്രസഭയുടെ തലവൻ അന്തോണിയോ ഗുട്ടെരെസ് സഭ സ്തംഭിച്ചിരിക്കുകയാണെന്ന് പ്രതികരിച്ചു. ഹമാസ് കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ തുടർന്നായിരുന്നു പലസ്തീനയും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. അക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. പകരം വീട്ടലിൽ ഇസ്രായേൽ കൊന്നത് 17, 000 പേരെയാണെന്ന് ഹമാസ് പറഞ്ഞു. വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിൽ, തെക്കൻ ഗാസയിലെ പ്രധാന നഗരമായ ഖാൻ യൂനിസ് കേന്ദ്രം ഒഴിപ്പിക്കാൻ സിവിലിയൻമാർക്ക് ഇസ്രായേൽ നിർദ്ദേശം നൽകി. ഹമാസിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാ൯ ഇസ്രായേൽ സൈന്യത്തിന്റെ തലവ൯ സൈനികരോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു, അന്താരാഷ്ട്ര സമൂഹം മാനുഷിക ഇടപെടലിന്റെ അടിയന്തിര ആവശ്യകതയും ആഴത്തിലുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരവും നേരിടുന്നു.