മതം മാറാൻ യുവതിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ മലയാളി സുവിശേഷകനും ഭാര്യയും അറസ്റ്റു ചെയ്യപ്പെട്ടു.

0
ഗോരഖ്പൂർ: മതം മാറാൻ യുവതിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ മലയാളി സുവിശേഷകനും ഭാര്യയും അറസ്റ്റു ചെയ്യപ്പെട്ടു. ഉത്തർ പ്രദേശിലെ സന്ത് കബീർ നഗർ ഡിസ്ടിക്റ്റിലെ കോട്വാലി എന്ന സ്ഥലത്താണ് സംഭവം. തിരുവല്ല സ്വദേശിയായ സുവിശേഷകൻ ജോസ് പുല്ലുവേലിൽ ഭാര്യ ഏലമ്മ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റു ചെയ്തത്. ഇവർ തിരുവല്ല ഐപിസി പ്രെയർ സെന്റര് സഭാംഗങ്ങളാണ്.
ചില വർഷങ്ങളായി മതപരിവർത്തനത്തിനായി തന്റെമേൽ സമ്മർദ്ദം ചെലുത്തിയെന്നു ഒരു യുവതി നൽകിയ പരാതിയിലാണ് കേസാണ് കോട്വാലി പോലീസിൽ എത്തിയത്. യുവതിയുടെ പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു.  ഇവരിൽ നിന്ന് നാല് ചുവന്ന ഡയറികളും ഒരു ലാപ്‌ടോപ്പും കണ്ടെടുത്തിട്ടുണ്ട്. ജോസ് ഏലമ്മ ദമ്പതികളെ ഖലീലാബാദ് പോലീസ് സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്തതായി എസ് പി  പറഞ്ഞു. ഇരുവരും ഔഹ്രിയിലാണ് താമസിച്ചിരുന്നത്.
You might also like